DISQUS

berlytharangal: ഗീതാഞ്ജലി സുനീഷ് കുമാര്‍

  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    ബെര്‍ളീ...
    കഥ ഇഷ്ടപ്പെട്ടു.



    എന്നെത്തന്നെ നായകനാക്കിയത് അതിലേറെ ഇഷ്ടപ്പെട്ടു. നായകന്‍റെ അസ്മാദിയായി സിനിമകളില്‍ ഹരിശ്രീ അശോകന്‍റെ റോളു ചെയ്യുന്ന ചാര്‍ളി താങ്ങള്‍ തന്നെയല്ലേ?



    കഥയുടെ ക്ളൈമാക്സ് കലക്കി. എനിക്ക് ഇതുവരെ ശുഭാന്ത്യത്തിലുള്ള ഒരു കഥയെഴുതാന്‍ പറ്റിയിട്ടില്ല. നിങ്ങള്‍ക്കെങ്കിലും അതിനായി. എല്ലാം കഥ പോലെ കാര്യമാകട്ടെ...



    ഓ.ടോ-



    യഥാര്‍ഥ സുനീഷ്കുമാര്‍ വായിച്ചാല്‍ നമ്മക്കിട്ടു രണ്ടുപേര്‍ക്കിട്ടും കിട്ടും തല്ല്!!!
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    ചെകിട്ടത്തു കൊണ്ട പ്രയോഗങ്ങള്‍ ചുവടെ


    പത്രപ്രവര്‍ത്തനം മുതല്‍ പട്ടിപിടുത്തം വരെ എന്തുമാകാം!



    താന്‍ പിറകേ നടക്കുകയാണെന്നു പറയാതിരിക്കാന്‍ സുനീഷ് കുമാര്‍ മുന്‍പേ നടന്നു.



    ബോബനും മോളിയും കഥയുടെ ഫ്രെയിമിലെ പട്ടിയെപ്പോലെ ഗീതയുടെ ജീവിത ഫ്രെയിമില്‍ സുനീഷ്കുമാര്‍ നിറഞ്ഞുനിന്നു!



    പ്രണയത്തിന്‍റെ വാഷില്‍ മുക്കി കവിതയെഴുതി...





    തകര്‍ത്തു തരിപ്പണമാക്കി എന്നു പറയേണ്ടതില്ലല്ലോ...
  • ഇടിവാള്‍ · 2 years ago
    എന്താ ഭാവന!


    സുനീഷ് കുമാര്‍.. ഇതു കേട്ടപ്പോ സരോജ് കുമാര്‍ നെ ഓര്‍ത്തു.. ഉദയനാണു താരം..



    ബെര്‍ളിയാണു താരം!
  • എതിരന്‍ കതിരവന്‍ · 2 years ago
    ഗീതമോളേ, നീ ആ സുനീഷ്കുമാറിന്റെ അടുത്തൊന്നും പോയേക്കരുത്. നിന്നെ ബാംഗ്ലൂര്‍ വിട്ട് നേഴ്സിങ് പഠിപ്പിക്കുന്നതു തന്നെ അമേരിക്കന്‍ ഡോളര്‍ കൊയ്യാന്‍ അങ്ങോട്ട് വിടാന്‍ വേണ്ടിയാണെന്നു ഈ അമ്മാവനും നിന്റെ അച്ഛനും പറഞ്ഞത് ഓര്‍മ്മയില്ലെ? പിന്നെ ആ ചാര്‍ളിയെ ആരു വിശ്വസിക്കും? അവന്റെ പേരു തന്നെ ദിവസോം മാറ്റിക്കൊണ്ടിരിക്കുകാ. ഒരു പേരു കുടുംബം കലക്കി എന്നാണത്രേ. അവനും സുനീഷ്കുമാറും കൂടെ വിരിയ്ക്കുന്ന വലയിലൊന്നും വീഴാതെ പടിച്ച് പാസ്സാകാന്‍ നോക്കു. നിനക്ക് വിസ കിട്ടിയാലുടന്‍ കോട്ടയത്ത് എം. ബി. ബി. എസ് പാസ്സായി നിക്കുന്ന എന്റെ കസിന്‍ പയ്യനെത്തന്നെ കെട്ടണം. ഒരു ഡോക്ടറെര കെട്ടാനുള്ള ഭാഗ്യം,അമേരിക്കന്‍ ജീവിതം ഇതൊന്നും കളഞ്ഞുകുളിയ്ക്കരുതല്ലൊ ഒരു സുനീഷ്കുമാറിനു വേണ്ടി.
    എന്ന് കതിരവന്‍ അമ്മാവന്‍.



    പിന്നെ പാട്ടിന്റെ കാര്യം. അമ്മാവന്‍ നല്ല പാട്ട് പാടിത്തരാവല്ലൊ.
  • [ ബെര്‍ളി തോമസ് ] · 2 years ago
    ഈശ്വരാ... ഈ കതിരവന്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ !
  • ആലപ്പുഴക്കാരന്‍ | Alappuzhakar · 2 years ago
    :)
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    എതിരന്‍ അമ്മാവാ...


    ഗീതയുടെ അമ്മാവനായതു കൊണ്ടും അമേരിക്കയ്ക്കു വരാന്‍ കയ്യിലോ വീട്ടിലോ കാശില്ലാത്തതു കൊണ്ടും ധൈര്യമില്ലാത്തതു കൊണ്ടും മാത്രമാണു നമ്മളു തമ്മില്‍ ഇനിയും നേരില്‍ കാണാത്തത്.

    ഗീതക്കൊച്ചിനെ വഴിമാറ്റാന്‍ നോക്കിയാലുണ്ടല്ലോ...



    ങ്ഹാ....
  • കുട്ടമ്മേനൊന്‍::KM · 2 years ago
    എന്നു മാത്രമല്ല, തിളച്ച വെള്ളത്തില്‍ മുക്കിയെടുത്ത സ്വപ്നങ്ങള്‍ വെളുപ്പാന്‍ കാലത്ത് കണ്ടിട്ട് നേരം പുലരും മുമ്പേ കൂട്ടുകാരെ വിളിച്ചെണീപ്പിച്ച് ഡബിള്‍ ലാര്‍ജ് വിട്ട് വീട്ടിലെത്താറുള്ള ദിവസങ്ങളില്‍ മദ്യപാനത്തിന്റെ ദേഷവശങ്ങളെക്കുറിച്ച് സുനീഷ് കുമാര്‍ ഗിരീഷ് കുമാറിനോടും സതീഷ് കുമാറിനോടും വിവരിക്കാറുണ്ടായിരുന്നു.


    ബേര്‍ള്യേ..എന്താ കലക്ക്..
  • ദില്‍ബാസുരന്‍ · 2 years ago
    അടിച്ചിപ്പൊളി!!