DISQUS

berlytharangal: ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-5

  • ഇക്കാസ് മെര്‍ച്ചന്റ് · 2 years ago
    കോപ്പ്. രസം പിടിച്ച് വയിച്ച് വന്നപ്പളാ ഒച്ചത്തിലെ ഒരു ..... നെലവിളി.
    സമയം കളയാതെ ബാക്കി എഴുത് സാറെ.
  • berlythomas · 2 years ago
    ജീപ്പ് റെയില്‍വേ ക്രോസിനടുത്തെത്തുമ്പോള്‍ അവിടെ മുതദേഹത്തിനു ചുറ്റും ആളുകള്‍ കൂടി നിന്നിരുന്നു. സ്‍റ്റെല്ലയും ചാള്‍സും ധൃതിയിലിറങ്ങി അവിടേക്ക് നടന്നു.
  • ഏറനാടന്‍ · 2 years ago
    "പെട്ടന്നതാ ഒരു തേങ്ങ അതെ കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണക്കതേങ്ങ അതുമല്ലെങ്കില്‍ ഉണക്കനാളികേരം ഓര്‍ കോക്കനട്ട്‌ ..."


    "ഏതേലൊന്നുറപ്പിക്കച്ചോ?"



    "അതേ കുഞ്ഞാടേ ഇതാ പിടി ആ പറഞ്ഞ തേങ്ങ "ഠേ".. ഇനി ഞാന്‍ വായിക്കട്ടേ.. ആമേന്‍.."
  • ഉറുമ്പ്‌ /ANT · 2 years ago
    :)
  • ഉണ്ണിക്കുട്ടന്‍ · 2 years ago
    അച്ചായോ അപ്പോ അത് ലവളല്ലേ..? ഇപ്പം മൊത്തം കൊറേ പെണ്ണുങ്ങളായല്ലോ..പേരു ഒരുത്തീടെ ..തട്ടിക്കൊണ്ടു പോയതു വേറൊരുത്തീനെ.. ഇപ്പോ ദേ ട്രാക്കില്‍ വേറൊരുത്തി..അടുത്ത നോവലിന്റെ പേരു 'ലേഡീസ് ഹോസ്റ്റല്‍' എന്നാക്കിയാലോ..?


    ഇതും കലക്കി..അടുത്തതു പോരട്ടേ..അരാണാവോ അവസാനം കാറിയത്..?
  • ജിഹേഷ് എടക്കൂട്ടത്തില്‍ | Gehe · 2 years ago
    അപ്പോ ആ‍ പൊട്ടിക്കരഞ്ഞത് ശാന്തമ്മയായിരിക്കാം അല്ലേ?... റെയിവേ കോസില്‍ കിടക്കുന്നത് മറ്റേ കാണാതായ കുട്ടി ആയിരിക്കില്ല...ഒരു പക്ഷേ...ഇനി അതു ഗായത്രി കൊച്ചായിരിക്കുമോ?...


    ബാക്കി ബേഗാ പോസ്റ്റ് മാഡി...
  • unknown · 2 years ago
    കൊള്ളാം ... അടുത്ത പോസ്റ്റ് എപ്പോഴാ ... ഒന്ന് ഈ നമ്പറില്‍ വിളിച്ചു പറഞ്ഞ് തരുമോ ..അത്രക്ക് ധൃതിയായിട്ടാ ....
    ph:8888888888
  • കിച്ചന്‍സ്‌ · 2 years ago
    ബെര്ളീ, കഥയുടെ ആഖ്യാന ശൈലിയും, ത്രെഡ് പിരിമുറുക്കി കൊണ്ട് വരുന്നതും കൈത്തഴക്കം വന്ന പാടവത്തോടെയാണ്. കൊള്ളാം.
    എന്റെ പൊട്ടബുദ്ധിയില് തോന്നിയ ചില സംശയങ്ങളാണ്. അര്ഹിക്കുന്ന പ്രാധാന്യം കൊടുത്താ മതി. കഥയില് ചോദ്യമില്ലെന്നാണെങ്കിലും….

    1) അല്ലാ, ഈ എസിപി സ്റ്റെല്ലാ റോഷന് പണ്ട്ത്തെ കൂട്ടുകാരനെന്ന് പറഞ്ഞ് ഒരുത്തന് വിളിച്ചാ ഉടനെ ഒരു എഫ്. ഐ. ആറ് പോലും ഫയല് ചെയ്യാതെ ജീപ്പുമെടുത്ത് അവന്റെ കൂടെ കറങ്ങി കേസ് അന്വേഷിക്കലാണോ പണി? ഒരു സിറ്റിയുടെയോ കോര്പ്പെറേഷന്റെയോ ക്രമസമാധാന ചുമതലയുള്ള അവര്‍ക്ക് ഓഫീസ് വര്ക്കും പേപ്പര് വര്ക്കുകളും ഒന്നുമില്ലേ?

    2) തുടക്കത്തില് ഈ കേസിന് ഒരു സാധാരണ കൊലപാതകത്തിന്റെ ഛായയേ ഉണ്ടായിരുന്നുള്ളൂ. സാധാരണ ഗതിയില് അത്ര സെന്സേഷണല് അല്ലാത്ത ഈ കേസ് ഏസിപി നേരിട്ട് (അതും ഉന്നതങ്ങളില് നിന്നുള്ള ഒരു ഓര്‍ഡര് പോലും ഇല്ലാതെ സ്വന്തം നിലയില്) അന്വേഷിക്കുമോ? ലോവര് റാങ്കിലുള്ള സി.ഐയ്ക്കോ എസ്.ഐയ്ക്കോ അന്വേഷണചുമതല ഏല്‍പ്പിക്കുകയല്ലേ ഉള്ളൂ ഇത്ര ബിസി ആയ എസിപി മാഡം?

    3) സാധാരണ ഗതിയില് ഒരു മര്‍ഡര് കേസ് ഉണ്ടായാല് ആദ്യം തന്നെ മര്ഡറ് സ്പോട്ട് വ്യക്തമായി പരിശോധിച്ച് തെളിവുകള് (അതായത് ബ്ലഡ് സ്റ്റെയിന്, തലമുടി, തൊലിയുടെയോ മാംസത്തിന്റെയോ ഭാഗങ്ങള് etc) ഇങ്ങനെ എന്തെങ്കിലും കിട്ടുമോ എന്ന് അരിച്ചു പെറുക്കി തപ്പി നോക്കുകയാണ് പതിവ്. എന്നിട്ടും രക്ഷയില്ലങ്കില് പോലീസ് നായയെ കൊണ്ടു മണം പിടിപ്പിച്ച് നോക്കും.

    4) മാന്മിസ്സിങ്ങിന് അവരുടെ അധികാര പരിധിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനിലും അന്വേഷിക്കുകയല്ലേ ആദ്യം ചെയേണ്ടത്?

    5) എന്തു കൊണ്ട് സ്വന്തം ഫോര്‍സിലുള്ള ഒരു കോണ്‍സ്റ്റബിളിനേപ്പോലും കൂടെക്കൂട്ടാതെ ചാള്സിനെ മാത്രം അന്വേഷണ സംഘത്തില് കൂട്ടിയത്?
  • berlythomas · 2 years ago
    പ്രിയപ്പെട്ട കിച്ചന്‍സിന്, താങ്കളുടെ സംശയങ്ങള്‍ പ്രസക്തമായതു കൊണ്ട് തന്നെ മറുപടിയും പിടിക്കുക.


    1.താങ്കള്‍ ഒരു ചായക്കടയില്‍ ചായ അടിക്കുന്ന ആളാണെന്നു കരുതുക. പഴയൊരു കൂട്ടുകാരന്‍ വന്നാല്‍ ചായ അടിച്ചു കൊടുക്കുമോ അതോ ചട്ടപ്രകാരം ചായ ഓര്‍ഡര്‍ ചെയ്‍താല്‍ മാത്രം മാത്രം നല്‍‍കാമെന്നു കരുതി നില്‍ക്കുമോ. എന്റെ സ്‍റ്റെല്ല പഴയൊരു സുഹൃത്ത് ഒരു പ്രശ്നം പറഞ്ഞപ്പോള്‍ പെട്ടെന്നിറങ്ങിത്തിരിക്കുക മാത്രമാണ് ചെയ്‍തത്. പോസ്‍റ്റ് പല ദിവസങ്ങളായെങ്കിലും സംഭവങ്ങള്‍ ഒരു ദിവസത്തെ മൂന്നു മണിക്കൂറിനുള്ളില്‍ നടക്കുന്നതാണ്. അതായത് സ്‍റ്റെല്ല ചാള്‍സിനോടൊപ്പം കൂടിയിട്ട് കഷ്‍ടിച്ച് രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. ബാക്കി കഥ വരുന്നതു വരെ ക്ഷമിക്കുക.



    2.ഈ കേസിന് സങ്കീര്‍ണമായ ഛായ പകരുന്നത് വായനക്കാരന്റെ മുന്നിലാണ്. കേസ് സങ്കീര്‍ണമാണെന്ന് തോന്നിക്കത്ത വിധത്തില്‍ പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല. കേസ്‍ റജിസ്റ്റര്‍ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ ഒരുത്തരവും ഉണ്ടായിട്ടില്ല. എസിപി കേസന്വേഷണം തുടങ്ങിയതായി എവിടെയും പറഞ്ഞിട്ടില്ല. രാവിലെ എസിപി ചാള്‍സിനെയും കൂട്ടി രണ്ടിടങ്ങളില്‍ പോകുന്നിടത്തോളമേ കഥയെത്തിയിട്ടുള്ളൂ. ബാക്കി ഭാഗങ്ങള്‍ വരുന്നതേയുള്ളൂ, ക്ഷമിക്കുമല്ലോ.



    3.ഇവിടെ മര്‍ഡര്‍ നടന്നതായി ഒരു തെളിവുമില്ല. ചാള്‍സിനെ വിശ്വസിച്ച് കൂടെയിറങ്ങിയ എസിപി രണ്ട് മണിക്കൂര്‍ മാത്രമാണ് അയാളോടൊപ്പം ഒന്നു രണ്ട് സ്ഥലങ്ങളില്‍ പോവാന്‍ ചെലവഴിച്ചിട്ടുള്ളത്. അതായത് സംഗതി അളന്നു തൂക്കി റജിസ്‍റ്റര്‍ ചെയ്യാനും പൊലീസ് നായ വരാനുമൊക്കെ സമയമാകുന്നതേയുള്ളൂ.മുകളില്‍ പറഞ്ഞതുപോലെ തന്നെ ക്ഷമിക്കുമല്ലോ.



    4.സോഫിയ ജോര്‍ജ് എന്ന കക്ഷിയുടെ വീട്ടില്‍ നേരിട്ടു ചെന്നന്വേഷിച്ചതും കിഴക്കമ്പലം സിഐയുടെ അടുത്ത് മൊബൈലിലൂടെ അന്വേഷിച്ചതും പൊലീസ് മുറയിലുള്ള അന്വേഷണത്തിന്റെ ഭാഗമായല്ല അതെന്നു സൂചിപ്പിക്കാനായിരുന്നു. സോഫിയയുടെ വീട്ടില്‍ നിന്ന് തന്നെ സംഗതി വഴി തിരിഞ്ഞതു കൊണ്ടാണ് ചട്ടപ്രകാരം അന്വേഷണം നടത്താത്തത്. കേസ്‍ റജിസ്‍റ്റര്‍ ചെയ്‍തിട്ടില്ലെന്നതും സംഗതി രണ്ടു മണിക്കൂര്‍ മാത്രമേ ആയിട്ടുള്ളൂ എന്നതും വീണ്ടും ഓര്‍മിപ്പിക്കട്ടെ.



    5.ഈ കേസ്‍ അന്വേഷിക്കാന്‍ ഒരു അനേവഷണസംഘം ആരും രൂപീകരിച്ചിട്ടില്ല. ചാള്‍സിനെ വീട്ടില്‍ കാണാന്‍ വന്ന സ്‍റ്റെല്ല പഴയ സുഹൃത്തിനെ സന്നിഗ്ദ്ധ ഘട്ടത്തില്‍ സഹായിക്കുന്ന മനസോടെയാണ് സംഗതിക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ കേസ്‍ റജിസ്‍റ്റര്‍ ചെയ്തിട്ടില്ലെന്നത് ഒന്നു കൂടി ഓര്‍മിപ്പിക്കട്ടെ. ബാക്കി ഭാഗങ്ങള്‍ വരുന്നതേയുള്ളൂ എന്നു വിനയപുരസ്സരം അറിയിക്കട്ടെ.
  • berlythomas · 2 years ago
    കഥയില്‍ ചോദ്യമില്ല എന്ന തിയറിക്ക് ഞാനെതിരാണ്.
    കഥയില്‍ ചോദ്യമുണ്ടാവണം.
  • സാല്‍ജോҐsaljo · 2 years ago
    ഇതുകൊള്ളാമല്ലോ ഇഷ്ടാ.. ഒന്നുകൂടി പിടിച്ചെഴുതിയാല്‍ ഇത് ഉഷാറാവും. പിന്നെ തന്റെയീ റ്റെമ്പ്ലെറ്റ് എനിക്കങ്ങോട്ട് തീരെ പിടിക്കുന്നില്ല. എന്റെ കമ്പ്യൂട്ടറിനും.


    നല്ല കഥ ട്വിസ്റ്റുകള്‍ കൊള്ളാം. ആര്‍തര്‍ കൊനൈനെ മനസ്റ്റില്‍ ധ്യാനിച്ച് ബാക്കി കൂടിങ്ങുപോരട്ടെ.



    തിരക്കഥപോലാവരുത്...!



    പിന്നെ ഈ തുടരന്‍ തീരുമ്പം കൂപമണ്ഡൂകങ്ങളുടെ വക രാജാവിനെ തെരെഞ്ഞെടുക്കുന്ന ചടങ്ങുണ്ട്. താനീ അമ്പുമായി പോര്...!
  • സാല്‍ജോҐsaljo · 2 years ago
    കിച്ചന്‍സിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടു. നല്ല വീക്ഷണം.
  • അഞ്ചല്‍കാരന്‍ · 2 years ago
    കഥ മുറുകുന്നു. നല്ല ഗൃഹപാഠത്തിനൊടുവില്‍ എഴുതിയ പോലെ സുന്ദരം. ഇവിടെ ഒരു പുതിയ രീതിയും ഊരിതിരിയുന്നു. കുറ്റാന്വോഷണ കഥാകാ‍രാന്‍ വായനക്കാരാല്‍ നേരിട്ട് വിചാരണ ചെയ്യപ്പെടുന്നു. കുറ്റാന്വോഷണ കഥയെഴുതുമ്പോള്‍ കഥയില്‍ ചോദ്യമില്ല എന്ന പൊതു തത്വത്തെ കഥാകാരന്‍ തന്നെ ചോദ്യം ചെയ്യുന്നു.എത്ര സുന്ദരമായ വായനാ അനുഭവം. ഇതൊക്കെ ബൂലോകത്തിന്റെ മാത്രം വേറിട്ട കാഴ്ചകള്‍...


    പോസ്റ്റ് വളരെ ഇഷ്ടമായി എന്ന് എടുത്ത് പറയണ്ടല്ലോ.
  • കുതിരവട്ടന്‍ :: kuthiravattan · 2 years ago
    ബെര്‍ളിയേ, ബൂലോക സമ്മര്‍ദ്ധം അനുഭവപ്പെടുന്നുണ്ടോ? :-)
  • ഉണ്ടാപ്രി · 2 years ago
    അച്ചായോ,
    കാര്യങ്ങള്‍ ഉഷാറായി നീങ്ങുന്നുണ്ടല്ലോ...എന്നാലും ദിവസവും ഒരു പോസ്റ്റ്‌ എങ്ങനെ ശരിയാക്കുന്നു. അച്ചായന്‍ പറഞ്ഞു കൊടുത്ത്‌ കൂലിക്ക്‌ ആളെ വച്ച്‌ എഴുതിപ്പിക്കുവാണോ.?



    എന്താണേലും നന്നായി രസിക്കുന്നുണ്ടട്ടോ..
  • ശ്രീ · 2 years ago
    ബെര്‍‌ളിച്ചായാ...


    നന്നായിട്ടുണ്ട്... ഇനി അടുത്തത് പോരട്ടേ!

    :)
  • കിച്ചന്‍സ്‌ · 2 years ago
    ദേ അവിടെ ബെര്‍ളിക്കൊരു ശൂടു ശായ...
  • ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) · 2 years ago
    കഥ പാളാതെ നോക്കണേ. ഇത് വരെ ഓക്കെ. :-)
  • കുട്ടിച്ചാത്തന്‍ · 2 years ago
    ചാത്തനേറ്: ബെര്‍ളിച്ചായോ ഈ ഡിക്റ്ററ്റീവ് കഥയെഴുത്ത് പരിപാടി ആ വീക്കിലി കാര് അറിഞ്ഞാല്‍ ഒരു പാര്‍ട്ട്റ്റൈം പണി വേറേ കിട്ടും..പുതിയൊരും പേരില്‍ വല്ല ബെര്‍ളിമറ്റമെന്നോ ബെര്‍ളി ബോസ് എന്നോപേരില്‍..


    ഇനി അതും ഇതും ഒക്കെ ഒരാളാണെന്നുണ്ടാ?
  • Satheesh :: സതീഷ് · 2 years ago
    കിടിലന്‍ കഥ! പണ്ടത്തെ കഥ പോലെ അവസാനം കൊണ്ടോയി കുടം ഉടക്കാനാണ്‍ പ്ലാനെങ്കില്‍ ഇപ്പഴേ പറയണേ! :)
  • sandoz · 2 years ago
    അതു ശരി ഇങ്ങേരു ഈ സര്‍പ്പത്തേന്നു കൈ എടുത്തില്ലേ...
  • RR · 2 years ago
    ബാക്കി ഇന്നു കണ്ടില്ല :(
  • ഇക്കാസ് മെര്‍ച്ചന്റ് · 2 years ago
    ഹാ.. ഇതിന്റെ വാക്കി യെഴുതുന്നില്ലേ പോലും!!