DISQUS

berlytharangal: ഭരണങ്ങാനം ബുള്ളറ്റിന്‍ @ 12.00

  • [ ബെര്‍ളി തോമസ് ] · 2 years ago
    ഭരണങ്ങാനം ബുള്ളറ്റിന്‍ @ 12.00...


    ശ്രീ എതിരന്‍ കതിരവനും ലൂസിക്കുട്ടിയും ബെര്‍ളിയും സുനീഷും ഏറ്റുമുട്ടുന്നു..



    ഇടി മുട്ടി നില്‍ക്കുന്ന ഡിങ്കന്‍ പശ്ചാത്തലത്തില്‍...

    ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍..



    തല്‍സമയ സംപ്രേഷണം...
  • കറുമ്പന്‍ · 2 years ago
    സ്രാഷ്ടാഗം പ്രണമിക്കുന്നു ...ബെര്‍ളീ ...നിങ്ങളൊരു പ്രസ്ഥാനമൊന്നുമല്ല...ഒരു ഒന്നൊന്നര രാജ്യമാ...
  • കറുമ്പന്‍ · 2 years ago
    മറന്നു... പോസ്റ്റ് കിടിലം
  • [ ബെര്‍ളി തോമസ് ] · 2 years ago
    ആ കണ്ണുകള്‍ ആരുടേതായിരുന്നു ?
    ഉത്തരം സുനീഷ് തരുമോ ?
  • അഞ്ചല്‍കാരന്‍ · 2 years ago
    ചിരിയുടെ ചരട് ചെറുതായി അയഞ്ഞു പോകുന്നൊ എന്ന് സംശയം.
  • Dinkan-ഡിങ്കന്‍ · 2 years ago
    ബൂലോഗരേ എന്നെ ഇവിടെയിട്ട് വ്യത്തിഹത്തിയ ചെയ്യണേ. ഇതിനെതിരേ പ്രതികരിക്കാന്‍ ആരും ഇല്ലേ? എന്റെ മാനം ടൈറ്റാനിക്ക് കയറി പോണു കണ്ടിട്ടും ആരും ഇല്ലേഡെയ്. ദില്‍ബാ, സാന്‍ഡോ, മനൂ, ഉണ്ണിക്കുട്ടാ വേഗം വാടാ. ഡിങ്കനെ രക്ഷിക്കെഡെയ്
    കാണ്

    ലൂസിക്കുട്ടി ഡിങ്കനെ രൂക്ഷമായി നോക്കുന്നു. അടുപ്പില്‍ കള്ളു തിളച്ചു പോകുന്ന ശബ്ദം കേട്ടിട്ടെന്നപോലെ ഡിങ്കന്‍ ധൃതിയില്‍ അകത്തേക്ക്



    ഡിങ്കന്‍- ഫ ! സത്യം പറയെടീ.. കഴുവര്‍ട മോളെ !!!



    തുടര്‍ന്ന് ഡിങ്കന്‍ തന്റെ കൈയ്യിലിരുന്ന കള്ളു കുപ്പി എതിരന്റെ തലയിലടിച്ചതും എതിരന്‍ ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നെങ്കിലും സുനീഷും ഡിങ്കനും കൂടി നാലു കുപ്പി തീര്‍ത്തിട്ട് ഇടവഴി ഊര്‍ന്നിറങ്ങിപ്പോയത് ഒന്നര മണിക്കൂറിനു ശേഷമായിരുന്നു.
  • Dinkan-ഡിങ്കന്‍ · 2 years ago
    ബെര്‍ളീ ദുഷ്ടാ നിന്നെ പിന്നെ കണ്ടൊളാം. നിന്നോട് ദൈവം ചോദിക്കും. ഇത് തുടരട്ടെ ട്ടാ. :)
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    വേണ്ടാ വേണ്ടാന്നു വച്ചിരിക്കുകയായിരുന്നു. എന്നെവെറുതെയിരിക്കാന്‍ തമ്മസിക്കുവേല.....


    എന്നോടാണു വിരോധം എന്നു പറഞ്ഞിട്ട് ആ എതിരനെയും ഡിങ്കനെയും വെറുതെ വിട്ടില്ല അല്ലേ? ലൂസിക്കുട്ടി ആരാണെന്നു ഞാന്‍ പറയാം... ബെര്‍ളിയുടെ മുഖംമൂടി വലിച്ചുകീറും ഞാന്‍..... വിടമാട്ടേയ്......!!!
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    സഖാക്കളേ, ഭരണങ്ങാനത്തുനിന്നു ഹനുമാന്‍ രാജു, പിത്തിരി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ബെര്‍ളിയെ തല്ലാനായി കോഴിക്കോടിനു വരുന്നു. പാലാക്കാരുടെ പതിവുരീതിയനുസരിച്ച് തല്ലിത്തീര്‍ക്കുകയാണുചിതം. തല്ലിന്‍റെ നേര്‍ക്കഥകളുമായി പുതിയ പോസ്റ്റ് നാളെ പുലര്‍ച്ചെ എന്‍റെ ബ്ളോഗില്‍ വായിക്കുക...
  • TonY Kuttan · 2 years ago
    Ha ha ha ha :)
  • [ ബെര്‍ളി തോമസ് ] · 2 years ago
    ക്ഷമിക്കണം സുനീഷേ, അത്തോളി ഷാജി, വരിക്കോളി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോടന്‍ ഗുണ്ടാസംഘത്തെ ഞാന്‍ ഭരണങ്ങാനത്തേക്കും വിട്ടിട്ടുണ്ട്... അവര്‍ അടിച്ചു മരിക്കട്ടെ !!
  • unknown · 2 years ago
    വാസന്തി ദ് ഹോളി മിത്ത് വായിച്ച് വായിച്ച് ചിരിച്ചതാണു.. ഇത് വായിച്ച് ചിരിക്കാന്‍ കഴിയുന്നില്ലല്ലോ ബെര്‍ളീ ...
  • [ ബെര്‍ളി തോമസ് ] · 2 years ago
    ഇത് വായിച്ചു ചിരിക്കാന്‍ കഴിയാത്തവര്‍ ക്ഷമിക്കുക.


    കടുത്ത വെടിയൊച്ചകളുമായി പുതിയ ഗുണ്ടുകള്‍ പണിപ്പുരയിലുണ്ട്...



    പുറകേ പുറകേ പൊഠിക്കാം !
  • [ ബെര്‍ളി തോമസ് ] · 2 years ago
    സുനീഷും, എതിരനും ഡിങ്കനുമൊക്കെ അറിയാവുന്ന ആളുകളായതുകൊണ്ടാണെന്നു തോന്നുന്നു. ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ട ഒന്നാണ്. വാസന്തി തിരിച്ചും...